തിരുവനന്തപുരം:കെപിസിസി-ഗവേഷണ,നയകാര്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വിഷയ വിദഗ്ദ്ധര്‍ തയ്യാറാക്കിയ ഗവേഷണ നയരേഖ അവതരണ പോളിസി റൗണ്ട് ടേബിള്‍ നാളെ (ജനുവരി 30) തിരുവനന്തപുരത്ത്. നയരേഖയുടെ (Policy Working Paper) പ്രകാശനം രാവിലെ 10 മണിക്ക് തമ്പാനൂര്‍-ഹോട്ടല്‍ കോര്‍ഡിയല്‍ സോപാനം ലെഗസി ഹാളില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രകാശനം ചെയ്യും. കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് യോഗം ഉത്ഘാടനം ചെയ്യും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്, എം ലിജു ഉള്‍പ്പെടയുള്ള നേതാക്കള്‍ പങ്കെടുക്കും. കെപിസിസി ഗവേഷണ നയവിഭാഗം ചെയര്‍പേഴ്‌സണ്‍ ജെ.എസ്. അടൂര്‍ ആദ്ധ്യക്ഷനായിരിക്കും. നയരേഖ തയ്യാറാക്കിയ വിദഗ്ദ്ധരുടെ അവതരണവും ഏകദിന ചര്‍ച്ചയും ഫെബ്രുവരി മൂന്നിന് ഇന്ദിരാഭവനില്‍ നടക്കും.