വി.ശിവന്‍കുട്ടി കോണ്‍ഗ്രസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കണ്ട;
ബിജെപിയുടെ പ്രിയങ്കാ ഗാന്ധിക്കെതിരായ പ്രതിഷേധം പ്രതികളായ സിപിഎമ്മുകാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കന്‍:
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രിയങ്കാ ഗാന്ധി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ വയനാട് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത് പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനാണ്. ഗൂഢാലോചനയിലൂടെ സ്വര്‍ണ്ണക്കൊള്ള നടത്തി ജയില്‍ കഴിയുന്ന സിപിഎം നേതാക്കളുടെ ആസ്ഥാനത്ത് ബിജെപി പ്രതിഷേധം നടത്തുന്നില്ല. പ്രതികളായ സിപിഎം നേതാക്കളെ കുറിച്ച് ബിജെപിക്ക് ആക്ഷേപമില്ല. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെയാണ് ബിജെപിക്ക് പരാതി. അത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതൃത്വം മറുപടി പറയണം. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ നിന്ന് രാഷ്ട്രീയമായി സംരക്ഷിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.
മന്ത്രി ശിവന്‍കുട്ടിയും ബിജെപിയും സോണിയാ ഗാന്ധിക്കെതിരെ ഒരേ പോലെ സംസാരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയതെന്ന് ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രി കൊല്ലം എംപിയേയും താമരശ്ശേരി ബിഷപ്പിനെയും കുറിച്ച് നടത്തിയ പദപ്രയോഗം ആരും സഭയില്‍ ഉപയോഗിച്ചിട്ടില്ലെന്നത് ഓര്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സോണിയാ ഗാന്ധിക്കെതിരായ തെറ്റായ പരാമര്‍ശം
വി.ശിവന്‍കുട്ടി പിന്‍വലിച്ച് മാപ്പുപറയണം:
സോണിയാ ഗാന്ധിയെ കുറിച്ച് നടത്തിയ തെറ്റായ പരാമര്‍ശം വി.ശിവന്‍കുട്ടി പിന്‍വലിച്ച് മാപ്പുപറയണം.നിയമസഭയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും രാഷ്ട്രീയ മര്യാദ സംബന്ധിച്ചും വി.ശിവന്‍കുട്ടി കോണ്‍ഗ്രസിനെ പഠിപ്പിക്കണ്ട. കെ.എം മാണിയുടെ ബജറ്റ് അവതരണ വേളയില്‍ വി.ശിവന്‍കുട്ടി എങ്ങനെയാണ് പെരുമാറിയതെന്ന് കേരളജനതയ്ക്ക് അറിയാം. അന്നത്തെ വി.ശിവന്‍കുട്ടിയുടെ താണ്ഡവം പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് പ്രയാസമുണ്ടാകും. അന്നത്തെ സംഭവത്തിലെ കേസ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പൊതുഖജനാവിലെ പണം വിനിയോഗിച്ചിട്ടും പരാജയപ്പെട്ടുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
————–