സാമൂഹിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പ്രായോഗിക ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ആശാ വർക്കർമാർരുടെയും അംഗനവാടി ജീവനക്കാരുടെയും വേതനത്തിൽ 1000 രൂപ ഓണറേറിയം വർധിപ്പിച്ചതും സാമൂഹിക സുരക്ഷാ പെൻഷനു വേണ്ടി 14500 കോടി രൂപ വകയിരുത്തിയതും സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. സാധാരണ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കാനും സഹായിക്കുന്നതാണ് ഈ പ്രഖ്യാപനം. കാർഷിക മേഖലയുടെ വികസനത്തിനായി 2072 കോടി രൂപ വകയിരുത്തിയതും കുടുംബശ്രീ മുഖേനയുള്ള വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിന് 22 കോടി രൂപ അനുവദിച്ചതും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകും. സാധാരണക്കാരുടെ കൈകളിലേക്ക് പണം എത്തുമ്പോൾ വിപണി ഉണരുകയും ബിസിനസ് മേഖല വളരുകയും ചെയ്യും. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് ഇത്തരം നടപടികൾ അനിവാര്യമാണ്.
Ajith V Raveendran