നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടു കൊണ്ടുള്ള വാചക കസര്‍ത്ത് മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഇപ്പോഴത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എപ്പോള്‍ നടപ്പാക്കുമെന്നതില്‍ ധനമന്ത്രി വ്യക്തത വരുത്തിയിട്ടില്ല.ഇതെല്ലാം ഒരു തട്ടിപ്പാണ്. നടത്താത്ത കാര്യങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളില്ല. ദുര്‍ബല വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക വെട്ടിക്കുറച്ച സര്‍ക്കാരാണിത്. ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലേത്. ഇവ പ്രായോഗികമല്ല.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആക്ഷേപം ശരിയാണെന്ന് സിപിഎം തന്നെ സമ്മതിക്കുകയാണ്. സംസ്ഥാനത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളോട് മാത്രമാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുള്ളത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒരു പദ്ധതിയോടും വിയോജിപ്പില്ല. ശാസ്ത്രീയമായ പാരിസ്ഥിതിക പഠനം നടത്താതെ കുറ്റിയടിയുമായി വന്നപ്പോഴാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ഉണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.