കാർ അപകടം : മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശിഅച്ചന്റെ പിതാവ് അന്തരിച്ചു

Spread the love

ഹൂസ്റ്റൺ /ചെങ്ങന്നൂർ :  മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശി അച്ചന്റെ(വികാരി, ചാലിശ്ശേരി മാർത്തോമ്മ ഇടവക, തൃശ്ശൂർ) പിതാവ് ചെങ്ങന്നൂർ പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി – 74) അന്തരിച്ചു; അമേരിക്കയിലെ ഹൂസ്റ്റണിലേക്കു ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം..സണ്ണിയുടെ ഭാര്യയും മക്കളും ഹൂസ്റ്റണിലാണ്

ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ. ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും അദ്ദേഹത്തിന്റെ ഭാര്യ എന്നിവർ ചികിത്സയിലാണ്.രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച റിപ്പോർട്ട്.

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.

അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *