
തിരുവനന്തപുരം : വ്യവസായി സി.ജെ റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള അധിക്ഷേപമാണ് സി.ജെ റോയിക്കെതിരെ ഉണ്ടായതെന്നു വ്യക്തമല്ല. ഇന്‍കം ടാക്‌സ് റെയ്ഡ് ഒരു വ്യവസായി ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് പോയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത കാണുന്നുണ്ട്. അതേക്കുറിച്ച് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.