ദയാവധം ചെയ്യണമെന്ന് ചിംപാൻസിയുടെ ഉടമസ്ഥൻ ,രക്ഷപ്പെടുത്തി മൃഗസംരക്ഷണ പ്രവർത്തകർ

Spread the love

ഇന്ത്യാന : തന്റെ ജീവിതത്തിലെ 32 വർഷത്തോളം ഒരു ഗാരേജിൽ ഏകാന്തതയിൽ കഴിഞ്ഞ ‘ടോബി’ എന്ന ചിംപാൻസിയെ മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തി.ഇന്ത്യാനയിലുള്ള ഒരു വീട്ടിൽ ഉടമസ്ഥന്റെ ഗാരേജിലായിരുന്നു ടോബിയെ അടച്ചുപൂട്ടിയിരുന്നത്.

ഉടമസ്ഥൻ മരണപ്പെട്ടതിനെത്തുടർന്ന്, ടോബിയെ ദയാവധം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ‘അനിമൽ ലീഗൽ ഡിഫൻസ് ഫണ്ട്’ (ALDF) എന്ന സംഘടനയും ഫെഡറൽ ഉദ്യോഗസ്ഥരും ചേർന്ന് അടിയന്തരമായി ഇടപെടുകയും ടോബിയുടെ ജീവൻ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് ഫ്ലോറിഡയിലുള്ള ‘സെന്റർ ഫോർ ഗ്രേറ്റ് ഏപ്സ്’ (Center for Great Apes) എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് ടോബിയെ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *