മിസ്സോറി: മിസ്സോറിയിൽ ആമസോൺ ഡെലിവറി ഡ്രൈവറായ 23 കാരി ജാസ്മിൻ ടെയ്‌ലറെ റോഡ് രോഷത്തെ (Road Rage) തുടർന്ന് വാനിൽ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നവംബർ 2 ന് പ്രതിക്ക് 40 വർഷം തടവുശിക്ഷ വിധിച്ചു.
66 കാരനായ തോമസ് കോയിയ്ക്കാണ് ലോറൻസ് കൗണ്ടി കോടതി ശിക്ഷ വിധിച്ചത്.
2025 ഫെബ്രുവരി 5-നാണ് സംഭവം നടന്നത്. പാഴ്സൽ വിതരണം ചെയ്യുകയായിരുന്ന ജാസ്മിന് നേരെ തോമസ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബോധരഹിതയായ യുവതിയെ വാനിൽ നിന്ന് വലിച്ചിറക്കി സമീപത്തെ ഓടയിൽ ഉപേക്ഷിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിൽ വെടിയുണ്ട തളച്ചുകയറിയ ജാസ്മിൻ മരണത്തിന് കീഴടങ്ങി. കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷാവിധി.