പൊൻപ്രഭയിൽ ഡാളസ് കേരള അസോസിയേഷൻ; ഗോൾഡൻ ജൂബിലി-തിരുവോണാഘോഷം കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്തു

Spread the love

ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ്ണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976–2026) ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്‌വില്ലയിലെ എന്റക്സ് അരീനയിൽ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകൻ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് 50-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

രാവിലെ 10 മണിക്ക് തനിമയാർന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധർവ്വൻ, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്‌കാരവും മൂല്യങ്ങളും നിലനിർത്തുന്നതിൽ ഡാളസ് കേരള അസോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *