പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ

Spread the love

ഒക്ലഹോമ(എഡ്മണ്ട്,):: ഓൺലൈൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 61 കാരനായ എഡ്മണ്ട് സ്വദേശി അറസ്റ്റിൽ. ലാറി റോൺ നോർത്കട്ട് എന്നയാളാണ് ഒക്ടോബർ 21 ചൊവ്വാഴ്ച അറസ്റ്റിലായത്.

എഡ്മണ്ട് പോലീസിന്റെ ഇന്റർനെറ്റ് ക്രൈംസ് എഗെയ്ൻസ്റ്റ് ചിൽഡ്രൻ (ICAC) ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്. മറ്റ്‌ സംസ്ഥാനത്തെ ഒരു നിയമപാലക ഏജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു.

14 വയസ്സുള്ള പെൺകുട്ടിയാണെന്ന് കരുതി പ്രതി ലാറി റോൺ നോർത്കട്ട് ഓൺലൈൻ വഴി അശ്ലീലച്ചുവയോടെയും ലൈംഗിക ഉദ്ദേശ്യത്തോടെയും കുട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് കേസ്. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയ കുറ്റമാണ് ഇയാൾക്കമേൽ ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തെളിവുകളും ഒക്ലഹോമ കൗണ്ടി ജില്ലാ അറ്റോർണി ഓഫീസിന്റെ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.

REPORTER : P.P.Cherian BSc, ARRT(R) CT(R)

Freelance Reporter
Notary Public(State of Texas)

Leave a Reply

Your email address will not be published. Required fields are marked *