ഹ്യൂസ്റ്റണിൽ ഹൗസ് പാർട്ടിയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരിക്ക് : പി പി ചെറിയാൻ

Spread the love

ഹ്യൂസ്റ്റൺ(ടെക്സസ്) :ഹ്യൂസ്റ്റണിൽ ഹൗസ് പാർട്ടിക്കിടയിലുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരു യുവാവിന് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ബെയർ സ്ട്രീറ്റിലെ (Baer Street) ഒരു വാടകവീട്ടിലാണ് സംഭവം. പാർട്ടിക്കിടെ വീടിനുള്ളിൽ വെടിവെയ്പ്പ് ഉണ്ടാവുകയും പിന്നീട് റോഡിലേക്ക് വെടിയുതിർക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് വെടിയേറ്റു മരിച്ചയാളെ 23 കാരനായ എൽതാനിയസ് ടോണിവർ എന്ന് കുടുംബം തിരിച്ചറിഞ്ഞു. കൈയ്യിലും കാലിലും വെടിയേറ്റ 19 കാരനായ മറ്റൊരു യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹ്യൂസ്റ്റൺ പൊലീസ് വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പൊലീസ് ഹോമിസൈഡ് ഡിവിഷനുമായോ 713-308-3600 ക്രൈം സ്റ്റോപ്പേഴ്സുമായോ 713-222-TIPS (8477).ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *