ബി.പി.സി.എൽ ചീഫ് വിജിലൻസ് ഓഫീസറായി ഡോ. ശാലിനി വർമ്മ ചുമതലയേറ്റു

Spread the love

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) പുതിയ ചീഫ് വിജിലൻസ് ഓഫീസറായി (CVO) ഡോ. ശാലിനി വർമ്മ, ഐ.ആർ.എസ് ചുമതലയേറ്റു. 2004 ബാച്ച് ഇന്ത്യൻ റെവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥയായ ഡോ. ശാലിനി വർമ്മയ്ക്ക് പൊതുഭരണ രംഗത്തും നികുതി ഭരണവിഭാഗത്തിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. എം.ബി.ബി.എസ് ബിരുദധാരിയായ ഡോ. ശാലിനി, ആദായനികുതി വകുപ്പിൽ കമ്മീഷണർ ഉൾപ്പെടെയുള്ള പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.
അരുണാചൽ പ്രദേശ് സർക്കാരിൽ സ്പെഷ്യൽ സെക്രട്ടറി പദവിയിൽ ആഭ്യന്തരം, ആരോഗ്യം, സാമൂഹിക ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സംസ്ഥാന ഭരണതലത്തിലും കേന്ദ്ര സർവീസിലുമുള്ള ഇവരുടെ സർവീസ് പരിചയം ബി.പി.സി.എല്ലിലെ പുതിയ ചുമതലയ്ക്ക് കൂടുതൽ കരുത്തേകും.

Julie John 

Leave a Reply

Your email address will not be published. Required fields are marked *