കേരളപ്പിറവിയുടെ എഴുപതാം വാർഷികം : കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

Spread the love

ഫെസ്റ്റിവൽ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു.

കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് നമ്മൾ വളരേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാർഥ്യമാക്കാനാകൂ എന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന വാർഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നവംബർ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവൽ കേരളയിലൂടെ അവസരമൊരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *