പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി

Spread the love

ഡാളസ് : ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും, ഡാളസിലെ മുതിർന്ന ശുശ്രൂഷകരിലൊ രാളുമായ പാസ്റ്റർ ടി. തോമസ് ഒക്ടോബർ 31-ന് പ്രാദേശിക സമയം രാവിലെ 11:45-ന് നിര്യാതനായി. എണ്ണിക്കാട്ട് വീട്ടിൽ പരേതനായ പാസ്റ്റർ ഏ .റ്റി . തോമസിന്റെ മൂത്ത മകൻ ആയിരുന്നു പരേതൻ. ഡാളസിൽ ഈസ്റ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സ്ഥാപിച്ച സഭയിൽ നാല്പത് വർഷത്തോളം ശൂശ്രൂഷകനായിരുന്നു. പിന്നീട് ഈ സഭ ക്രോസ് വ്യു ചർച്ച് ഓഫ് ഗോഡ് എന്ന് നാമകരണം ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ഓതറ മുത്തേടത്ത് മറിയാമ്മ തോമസ്.

മക്കൾ: ഷെറിൻ ജോർജ് (ജിജി), ക്രിസ്റ്റിന ജോർജ് , സ്റ്റീഫൻ തോമസ് .
മരുമക്കൾ : ഡോ. മിനു ജോർജ് , ഡോ. ജെയ്‌സൺ ജോർജ് . ഷെറിൻ തോമസ്.

വാർത്ത: സാം മാത്യു, ഡാളസ്

Leave a Reply

Your email address will not be published. Required fields are marked *