ക്രിസ്മസ് – ന്യൂ ഇയർ ബംബർ: 26 കോടീശ്വരന്മാർ, 215 ലക്ഷാധിപതികൾ

Spread the love

ഒന്നാം സമ്മാനം 25 കോടി രൂപ; ആകെ 7,66,992 സമ്മാനങ്ങൾ.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തി.
450 രൂപയാണ് ടിക്കറ്റ് വില (അടിസ്ഥാന ടിക്കറ്റ് വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടെ). CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുക.
സമ്മാനഘടന ഇപ്രകാരമാണ്:
– ഒന്നാം സമ്മാനം – 25 കോടി രൂപ
– രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
– മൂന്നാം സമ്മാനം – 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
– നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
– അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേർക്ക്
– 5,000 രൂപ വീതം – 32,400 പേർക്ക്
– 2,000 രൂപ വീതം – 60,480 പേർക്ക്
– 1,000 രൂപ വീതം – 1,10,160 പേർക്ക്
– 600 രൂപ വീതം – 2,72,160 പേർക്ക്
– 500 രൂപ വീതം – 2,91,600 പേർക്ക്
– സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ വീതം 11 പേർക്ക്.
ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.
ടിക്കറ്റ് വിൽപ്പന നവംബർ 28-ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണം. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *