ഫ്‌ളോറിഡ: ഫ്‌ളോറിഡ സംസ്ഥാനത്തിനു പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വാക്‌സിനേറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഫ്‌ലോറിഡയില്‍ നിയമിക്കുമെന്ന് ഫ്‌ലോറിഡാ ഗവര്‍ണര്‍ ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 5,000 ഡോളര്‍ ബോണസ്സായി നല്‍കുമെന്നും ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു
സംസ്ഥാനത്തെ പട്രോളിങ്ങിനാണു പുറം സ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ന്യുയോര്‍ക്ക് സിറ്റി, മിനിയാപോലിസ്, സിയാറ്റില്‍, ഷിക്കാഗോ തുടങ്ങിയ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വാക്‌സിനേഷന്‍ നിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് പൊലിസ് ഓഫിസേഴ്‌സിന് ജോലി നഷ്ടപ്പെടുകയോ, രാജിവയ്ക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. വാക്‌സിനേഷന്‍ മാന്‍ഡേറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണു റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂടിയായ റോണ്‍ അഭിപ്രായപ്പെട്ടത്.
സ്വന്തം താല്‍പര്യപ്രകാരം വാക്‌സിനേറ്റ് ചെയ്യുന്നവരെ ഫ്‌ലോറിഡാ ഗവര്‍ണറും ടെക്‌സസ് ഗവര്‍ണറും അഭിനന്ദിക്കുകയും കൂടുതല്‍ പേര്‍ വാക്‌സിനേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നത്.