അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

Spread the love

അറ്റ്‌ലാന്റ: മെട്രോപ്പോളിറ്റന്‍ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജരും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ്രി പാര്‍ക്കര്‍ (56) ഓടുന്ന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജോര്‍ജിയ ഡെക്കാട്ടുര്‍ മാള്‍ട്ടാ സ്റ്റേഷന്‍ ഈസ്റ്റ് ലേക്കില്‍ വെള്ളിയാഴ്ച രാത്രി 10.30-നായിരുന്നു സംഭവം.

സിറ്റി ട്രാന്‍സിറ്റ് വികസനത്തിലും, ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് പുതിയ കരാര്‍ ഒപ്പിടുന്നതിനും ആതീവ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു പാര്‍ക്കര്‍. 366575 ഡോളര്‍ ശമ്പളവും, പത്തുശതമാനം ബോണസും വാങ്ങിയിരുന്ന പാര്‍ക്കറെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കിയ പാര്‍ക്കര്‍ അറ്റ്‌ലാന്റാ മാഗസിനില്‍ മോസ്റ്റ് പവര്‍ഫുള്‍ പീപ്പിളിന് ഒന്നാം സ്ഥാനവും, അറ്റ്‌ലാന്റയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമായി അറ്റ്‌ലാന്റാ ബിസിനസ് ക്രോണിക്കിളും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

മാള്‍ട്ടാ ജനറല്‍ മാനേജര്‍ പാര്‍ക്കറുടെ അകാല വിയോഗത്തില്‍ അമാര്‍ഗമേറ്റഡ് ട്രാന്‍സിറ്റ് യൂണിയന്‍ പ്രസിഡന്റ് ബ്രിട്ട് ഡ്യൂനംസ് അഗാധമായ ദുഖം രേഖപ്പെടുത്തി. അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാര്‍ക്കറെന്ന് മാള്‍ട്ടാ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ റീത്താ സ്‌കോട്ട് പറഞ്ഞു. ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് പാര്‍ക്കറുടെ കുടുംബം.

Author

Leave a Reply

Your email address will not be published. Required fields are marked *