പ്രദേശത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ മാറ്റണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേല്ക്കരുതെന്നും എം പി പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന പ്രത്യേക വികസന സെമിനാര്‍ – ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
കോവിഡിന്റ കുരുക്കില്‍ പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കൂടി ഗ്രാമസഭനിര്ദ്ദേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. വികസന കാര്യ സ്റ്റാന്റിംഗ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍ സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ പ്രദീപന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ കോര്‍ഡിനേറ്റര്‍മാര്‍ സംബന്ധിച്ചു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നത്.
ശുചിത്വം കുടിവെള്ളം സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങളാണ് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരും അംഗങ്ങളും ജില്ലാ പഞ്ചായത്ത് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തി ന് കീഴിലുള്ള വിദ്യാലയങ്ങളില്‍ ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും മാലിന്യ സംസ്ക്കരണത്തിനും പദ്ധതികള്‍ അവതരിപ്പിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങു വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ സി എഫ് എല്‍ ടി സി കളും ഡി സി സി കളുടേയും നടത്തിപ്പിന് തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. പറഞ്ഞു. പുല്ലൂരിലും കുമ്പളയിലും ആരംഭിച്ച ദുരിതാശ്വാസ അഭയ കേന്ദ്രങ്ങള്‍ സി എഫ് എല്‍ ടി സി കളായി മാറ്റണമെന്നും നിര്‍ദ്ദേശിച്ചു.