എല്ലാ സുപ്രധാന മേഖലകളേയും സ്പര്‍ശിക്കുന്ന പുതിയ ബജറ്റ് രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള രൂപരേഖയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. എജുക്കേഷന്‍ ടെക്‌നോളജി, ഫിന്‍ടെക്, നൈപുണ്യ വികസന പദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ സമ്പദ്ഘടനയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഈ ബജറ്റ് വരും വര്‍ഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ സുസ്ഥിര വികസന ഗതിയെ നിര്‍ണയിക്കുന്നതാണ്. അടിസ്ഥാന സൗകര്യ മേഖലയ്ക്കും എംഎസ്എംഇ, കാര്‍ഷിക മേഖലകള്‍ക്കും നല്‍കിയ പ്രത്യേക ഊന്നല്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരിയുടെ വിപരീത ഫലങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിത്തറയാണ് അടിസ്ഥാനസൗകര്യ മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍.
ഗിഫ്റ്റ് സിറ്റികളിൽ കാമ്പസുകൾ തുറക്കുവാനും ആഗോള സർവ്വകലാശാലകളുടെ പ്രത്യേക സാമ്പത്തിക, ഫിൻടെക് കോഴ്സുകൾ ആരംഭിക്കുവാനും അനുമതിയുള്ളതിനാൽ വിദ്യാഭ്യാസ മേഖല വൻ നേട്ടം കൈവരിക്കാനാണ് സാധ്യത. രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ് സിറ്റി കേരളത്തിൽ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും മുതൽകൂട്ടാകു .
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള അടിയന്തിര വായ്പാ ഉറപ്പു പദ്ധതി ദീര്‍ഘിപ്പിച്ചതും ഗ്രാമീണ സംരംഭങ്ങള്‍ക്കും കാര്‍ഷിക രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള പിന്തുണയായി പ്രഖ്യാപിച്ച പുതിയ കോ-ഇന്‍വെസ്റ്റ്‌മെന്റ് മാതൃകയിലുള്ള മൂലധന ഫണ്ടും ഈ മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുന്നതാണ്.”
കെ പോൾ തോമസ്, എം ഡി & സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.
Report : Anju Nair