പന്നിയുടെ ഹൃദയം മാറ്റിവെച്ചയാള്‍ തെറാപ്പി ആരംഭിച്ചു

Spread the love

മേരിലാന്റ് : ജനുവരി 7 ന് പന്നിയുടെ ഹൃദയം മാറ്റിവെക്കപ്പെട്ട ഡേവിഡ് ബനറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു ഇപ്പോള്‍ ഫിസിക്കല്‍ തെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്ന് മേരിലാന്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു . ജനുവരി 28 നാണ് തെറാപ്പി ആരംഭിച്ചത് . ശസ്ത്രക്രിയക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുന്നതിന് ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ സഹായത്താല്‍ കഴിഞ്ഞുവെന്നും ഇവര്‍ വെളിപ്പെടുത്തി .

എക്കോ കാര്‍ഡിയോഗ്രാമിന് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം ക്രമമായി നടക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് . അടുത്ത ഘട്ടം എഴുന്നേറ്റ് സ്വയം നില്‍ക്കുന്നതിനും നടക്കുന്നതിനും കഴിയുമെന്നാണ് ഡേവിഡിനെ സസൂക്ഷ്മം പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത് .

എത്രനാള്‍ പന്നിയുടെ ഹൃദയം ഡേവിഡില്‍ പ്രവര്‍ത്തിക്കുമെന്ന് പറയാന്‍ കഴിയുകയില്ല . ഒരു മാസം പിന്നിട്ടും ഹൃദയം തുടിക്കുന്നുവെന്നത് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു .

അമേരിക്കയില്‍ 10000 ത്തിലധികം പേരാണ് ഹൃദയം മാറ്റിവെക്കുന്നവരുടെ ലിസ്റ്റില്‍ ഉള്ളത് . ശരാശരി 17 പേര്‍ അവയവം ലഭിക്കാതെ പ്രതിദിനം മരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു . കഴിഞ്ഞ കാലങ്ങളില്‍ ശസ്ത്രക്രിയയിലൂടെ മനുഷ്യശരീരത്തില്‍ വെച്ച് പിടിപ്പിച്ച മൃഗങ്ങളുടെ അവയവങ്ങള്‍ അതിവേഗം തിരസ്‌കരിക്കപ്പെട്ടതായിട്ടാണ് കണ്ടിട്ടുള്ളതെന്ന് മേരിലാന്‍ഡ് ശസ്ത്രക്രിയ ഡോക്ടര്‍മാരുടെ ടീം പറഞ്ഞു .

Author

Leave a Reply

Your email address will not be published. Required fields are marked *