ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം ഇന്ന് (22.02.2022)

Spread the love

ജയചന്ദ്രന്റെ ഗാനങ്ങളുമായി ഭാവഗാനസാഗരം
2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം ഇന്ന് (2022 ഫെബ്രുവരി 22 ചൊവ്വാഴ്ച) വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രമുഖ പിന്നണി ഗായകൻ പി. ജയചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 26ാമത് ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവൽ ഡിസൈൻ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും
പുരസ്‌കാര സമർപ്പണത്തെ തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. വിധു പ്രതാപ്, കല്ലറ ഗോപൻ, രവിശങ്കർ, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവർ ഗാനങ്ങൾ ആലപിക്കും.
ചടങ്ങിനു മുന്നോടിയായി 5.30ന് പി.ജയചന്ദ്രന്റെ ഗാനങ്ങൾ ഡോ.ജോബി മാത്യു വെമ്പാല വയലിനിൽ വായിക്കും. ജെ.സി ഡാനിയേൽ അവാർഡ് ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ, ചലച്ചിത്ര സംഗീത നിരൂപകൻ രവി മേനോൻ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി റാണി ജോർജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *