പത്തനംതിട്ട: കോന്നി സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥന് മണ്ണ്, കുന്നം ഭാഗത്ത് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന് 2.85 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്കി. ഉയര്‍ന്ന പ്രദേശങ്ങള്‍ ആയതിനാല്‍ മണ്‍സൂണ്‍ മാസങ്ങളില്‍ പോലും ജല ലഭ്യത കുറവ് നേരിടുന്ന പ്രദേശമാണിത്. പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.കുന്നം ഭാഗത്ത് വര്‍ഷം മുഴുവനും ജലലഭ്യതയുള്ള രണ്ടു കുളങ്ങളില്‍ നിന്നാണ് ഇതിനാവശ്യമുള്ള ജലം കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ മൈക്രോ ഇറിഗേഷന്‍ ആവശ്യമുള്ള ജലം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടുതല്‍ കര്‍ഷകര്‍ക്കും കൃഷിയിടങ്ങള്‍ക്കും സഹായകമാകും വിധത്തില്‍ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃത്യമായ ജലവിതരണ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിയും. ആ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം മൈക്രോ ഇറിഗേഷന്‍ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.