സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനന്‍ സ്വയം പ്രതിരോധ പരിപാടി

Spread the love

പത്തനംതിട്ട: സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത വീട്ടമ്മമാരെ അഭിനന്ദിച്ച മന്ത്രി നിങ്ങള്‍ ഓരോരുത്തരും ഒരോ കുടുംബത്തിലെ പ്രതിനിധികളാണെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍ സ്വയം പ്രതിരോധം നടത്താന്‍ പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുന്ന പരിശീലനങ്ങള്‍ എന്നും സ്വാഗതാര്‍ഹമാണ്. സ്ത്രീ പ്രാതിനിധ്യം എല്ലായിടത്തും അന്‍പതു ശതമാനം മുകളിലേക്ക് ആകുന്ന സന്ദര്‍ഭത്തില്‍ സ്വയം പ്രതിരോധം ഏറ്റവുമധികം അഭിഭാജ്യമായ ഘടകമാണെന്നും മന്ത്രി പറഞ്ഞു.

764 സ്ത്രീകള്‍ക്ക് ഇതിനോടകം ജില്ലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പരിപാടിയില്‍ വനിതാ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ബി.ലേഖ, സിന്‍സി. പി. അസീസ്, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിപിഒ വിനീത എന്നിവര്‍ നേതൃത്വം നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *