ഹൂസ്റ്റണില്‍ പോലീസ് ഓഫീസര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

Spread the love

ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസിലെ ഡെപ്യൂട്ടി ഓഫീസര്‍ ഡാരന്‍ അല്‍മന്റാസെ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ഷെറിഫ് ഓഫീസില്‍ 23 വര്‍ഷം വെറ്ററനായിരുന്നു ഡാരന്‍.

മാര്‍ച്ച് 31 നു ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിംഗ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡെപ്യൂട്ടിയും കുടുംബവും. കടയില്‍നിന്ന് ഇറങ്ങിവരുന്‌പോള്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ വാഹനത്തിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ട്രക്കിന്റെ കറ്റാലിറ്റിക് കണ്‍വെര്‍ട്ടര്‍ അടിച്ചുമാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. വാഹനങ്ങളില്‍നിന്നും ഈ ഉപകരണം അടിച്ചു മാറ്റുന്നത് സര്‍വസാധാരണമാണ്.

Picture2

ഭാര്യയോടെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേയ്ക്ക് നടന്നു. പെട്ടെന്നു മോഷ്ടാക്കളില്‍ ഒരാള്‍ ഡെപ്യൂട്ടിക്കുനേരെ നിറിയൊഴിച്ചു. ഡെപ്യൂട്ടി തിരിച്ചും നിറയൊഴിച്ചു. വെടിവയ്പില്‍ പരിക്കേറ്റങ്കിലും മോഷ്ടാക്കള്‍ രക്ഷപെട്ടു. വെടിയേറ്റുവീണ ഡെപ്യൂട്ടിയെ അടുത്തുള്ള ഹൂസ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം മൂവര്‍ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ജോഷ്വവ സ്റ്റുവര്‍ട്ട് (23), ഹെന്‍ട്രി ക്ലര്‍ക്ക് (19) എന്നിവരാണ് പിടിയിലായത്. ഇരുവരും ഇതിനു മുന്പ് പല കേസുകളിലും പ്രതികളാണ്. മൂന്നാമനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ഭാര്യയേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ഡാരന്റെ ധീരതയെ സഹപ്രവര്‍ത്തകര്‍ അതീവ ദുഃഖത്തോടെയാണ് സ്മരിക്കുന്നത്

Author

Leave a Reply

Your email address will not be published. Required fields are marked *