മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് ഫിലാഡൽഫിയായിൽ – രാജു ശങ്കരത്തിൽ

Spread the love

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് (ഇന്ന്) ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് ( 7733 CASTOR AVE, PHILADELPHIA, PA 19152 ) നടത്തപ്പെടുന്നു.

ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേരുന്ന വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 20 ടീമുകളോളം പങ്കടുക്കുമെന്ന് സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരി അറിയിച്ചു. ഒന്നാം സമ്മാനമായി 250 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സമ്മാനമായി 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. ഓരോ ടീമിനും 50 ഡോളറാണ് രജിസ്‌ട്രേഷൻ ഫീസ്. ഇതിൽനിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും ചാരിറ്റിക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി(പ്രസിഡന്റ്):201-446-5027, ലിബിൻ പുന്നശ്ശേരി (സ്പോർട്ട്സ് ചെയർമാൻ): 215-501-9411, ജോൺസൻ മാത്യു ( ജനറൽ സെക്രട്ടറി): 215-740-9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ )215-421-9520

Author

Leave a Reply

Your email address will not be published. Required fields are marked *