അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്

Spread the love

കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 4ന് അനുസ്മരണ സമൂഹബലി. 5.15ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കും.

5.45ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ്, മാര്‍ അത്തനേഷ്യസ് ഏലിയാസ് എന്നിവര്‍ അനുസ്മരണപ്രഭാഷണവും നടത്തും. ഫാ. പോള്‍ ചുള്ളി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, മുന്‍ പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പ്രൊഫ. ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ പങ്കുവയ്ക്കലുകള്‍ നടത്തും.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി.ജോസഫ് ഐഎഎസ്, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ വി.വി.അഗസ്റ്റിന്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു. പറയന്നിലം, സീറോ മലബാര്‍ സഭ ലെയ്റ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി, മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസി ജോസ്, സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം പ്രസിഡന്റ് അബ്ദുള്‍ അസീസ്, ലിയോണ്‍ വിതയത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *