ആവശ്യപ്പെട്ടാൽ മിക്സഡ് സ്‌കൂളുകൾ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

Spread the love

നിലവിലുള്ള ഗേൾസ്, ബോയ്സ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സർക്കാർ പിന്തുണയ്ക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ലിംഗസമത്വം ലിംഗാവബോധം, ലിംഗനീതി എന്നിവ അടിസ്ഥാനമാക്കിയുള്ള പുരോഗമന ആശയങ്ങളിലൂന്നിയാണ് മിക്സഡ് സ്‌കൂളുകൾ അനുവദിക്കുന്നത്. ഇത്തരത്തിൽ ഏതെങ്കിലും സ്‌കൂളുകൾ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കും. അധ്യാപക രക്ഷാകർതൃ സമിതി, സ്‌കൂൾ അധികൃതർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ കൂടിയാലോചിച്ച് ആവശ്യപ്പെടുന്നപക്ഷം ഇത്തരം സ്‌കൂളുകൾ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *