കലിഫോര്‍ണിയ: മുപ്പത്തഞ്ചു മൈല്‍ വേഗതയുള്ള റോഡില്‍ നൂറു മൈല്‍ വേഗതയില്‍ ലംബോര്‍ഗിനി ഓടിക്കുകയും റെഡ് സിഗ്നലില്‍ വാഹനം നിര്‍ത്താതെ ഇടത്തോട്ട് തിരിച്ചതിനെതുടര്‍ന്നു അവിടെ നിര്‍ത്തിയിട്ടിരുന്ന ലക്‌സ് സെഡാനില്‍ ഇടിച്ചതിനെതുടര്‍ന്നു യുവതി മരിച്ച കേസില്‍ 18.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായതായി ഡാനിയേല്‍ ഗേയ്‌സി അറിയിച്ചു.
2021 ഫെബ്രുവരി 17 നു വെസ്റ്റ് ലോസ്ആഞ്ചലസിലായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനു അപകടത്തില്‍ സാരമായി പരിക്കേറ്റുവെങ്കിലും വിദഗ്ധ ചികിത്സയെ തുടര്‍ന്നു സുഖം പ്രാപിച്ചിരുന്നു. കേസില്‍ പ്രതിയായ കൗമാരക്കാരനു കഴിഞ്ഞ വര്‍ഷം കോടതി ഏഴു മുതല്‍ ഒന്പതു മാസം വരെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ഇയാള്‍ ഡാളസ് ജയിലിലാണ്.
മള്‍ട്ടിമില്യണയര്‍ ബിസിനസ് മാന്‍ ജെയിംസ് കറിയുടെ മകനാണ് ഈ കൗമാരക്കാരന്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ട മോനിക്ക മുനോസിന്റെ കുടുംബം കേസ് ഫയല്‍ ചെയ്തത്. അപകടത്തിനു അഞ്ച് സെക്കന്‍ഡിനു മുന്പ് ലംബോര്‍ഗിനി 86 മൈല്‍ വേഗതയിലായിരുന്നു. എന്നാല്‍ ഗാസ് ലെഡല്‍ നൂറു ശതമാനമായിരുന്നു. രണ്ട് സെക്കന്‍ഡ് മുന്പ് വാഹനത്തിന്റെ വേഗത 106 മൈല്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു അറ്റോര്‍ണി വിശദീകരിച്ചു.
കൗമാരക്കാരന്റെ പിതാവും വിധിയെ സ്വാഗതം ചെയ്തു. ഈ തുകയെങ്കിലും അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് സഹായകരമാകട്ടെ എന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.