വാഷിംഗ്ടണ്‍ ഡി.സി.: മദേഴ്‌സ് ഡെയുടെ സിംഹഭാഗവും, യുക്രെയ്‌നില്‍ അപ്രതീക്ഷ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രഥമവനിത ജില്‍ ബൈഡന്‍ മാറ്റിവെച്ചു. പത്തുആഴ്ചയിലധികമായി റഷ്യന്‍ അധിനിവേശം തുടരുന്ന രാജ്യത്ത് ജില്‍ ബൈഡന്‍ നടത്തിയ സന്ദര്‍ശനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
യുക്രെയ്ന്‍ സൗത്ത് വെസ്റ്റേണ്‍ കോണ്‍റിലുള്ള ചെറിയ നഗരമായ യുസ്‌ഹോര്‍ഡ്(UZHHOROD) സ്‌ക്കൂള്‍ താല്‍ക്കാലിക അഭയകേന്ദ്രമാക്കി മാറ്റിയ സ്ഥലത്തുവെച്ചായിരുന്നു യുക്രെയ്ന്‍ പ്രഥമവനിത ഒലിന സെലന്‍സ്‌ക്കയുമായ ജില്‍ബൈഡന്‍ കൂടികാഴ്ച നടത്തിയത്.
ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ ഭരണകൂടം നടത്തുന്ന ഭീകരതയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന യുക്രെയ്ന്‍ ജനതയോടൊപ്പം അമേരിക്കന്‍ ജനത ഉണ്ടായിരിക്കുമെന്നും ജില്‍ബൈഡന്‍ ഒലീനാക്ക് ഉറപ്പു നല്‍കി. റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന ഒലിനാ ആദ്യമായാണ് ജില്‍ ബൈഡനുമായി കൂടികാഴ്ച നടത്തുന്നതിന് പരസ്യമായി രംഗത്തെത്തിയത്.
ആദ്യമായി അമേരിക്ക നല്‍കുന്ന പിന്തുണക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പരിഭാഷകന്‍ മൂലം ജില്‍ ബൈഡനെ ഒലീനാ അറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സ്വകാര്യ സംഭാഷണത്തില്‍ യുക്രെയ്ന്‍ ജനത പ്രതിദിനം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചു ജില്‍ ബൈഡനെ ബോധ്യപ്പെടുത്തി.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍ ഇന്ന് അഭയാര്‍ത്ഥികളുടെ അഭയകേന്ദ്രമായി മാറിയിരിക്കുന്നതായും ഒലിന അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ 2008ല്‍ ലോറാബുഷ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രഥമ ലേഡി ജില്‍ ബൈഡന്‍ വാര്‍ സോണില്‍ സന്ദര്‍ശനം നടത്തുന്നത്.