പട്ടികജാതി -പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാ്ൻ മന്ത്രിസഭായോഗം
തീരുമാനിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല. സ്ഥലം എം.എൽ.എ. ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.
അംഗങ്ങൾ : 1) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ (2) ബന്ധപ്പെട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, (3) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവർഗ്ഗ അംഗങ്ങൾ, (4) പ്രോജക്ട് ഓഫീസർ / ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ (5) ബ്ലോക്ക് / മുൻസിപാലിറ്റി / കോർപ്പറേഷനിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗ മേധാവികൾ