വാഷിംഗ്ടണ്‍ ഡി.സി.: തയ് വാനെ ആക്രമിക്കുന്നതിന് ചൈന ശ്രമിച്ചാല്‍ അതിനെ അമേരിക്ക സൈനീകമായി നേരിടുമെന്ന് പ്രസിഡന്റ ബൈഡന്. മെയ് 23 തിങ്കളാഴ്ച ടോക്കിയൊ പ്രധാനമന്ത്രി ഫുമിയൊ കാഷിഡായുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന് തായ് വാനെ പിന്തുണക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ആദ്യമായാണ് തായ് വാനെ പിന്തുണച്ച് അമേരിക്ക ശക്തമായ പ്രസ്താവന നടത്തുന്നത്.
ചൈന തായ് വാനെ ആക്രമിക്കുമെന്ന അഭ്യൂഹത്തിനിടയില്‍ അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക സൈനീകമായി ഇടപെടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഉവ്വ്’ എന്നാണ് ബൈഡന് മറുപടി നല്‍കിയത്. അങ്ങനെയുള്ള ഒരു ധാരണയാണ് തായ് വാനുമായി ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ പ്രസ്താവനയില്‍ കടുത്ത സംതൃപ്തിയറിച്ച് ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് വാങ് വെല്ബിനും രംഗത്തെത്തി. ചൈനയുടെ അഖണ്ഡതയും, അതിര്‍ത്തി സുരക്ഷയും കാത്തു സൂക്ഷിക്കുന്നതില്‍ ആരുമായും ഒരു ഒത്തുതീര്‍പ്പിനില്ലെന്നും തായ് വാന്‍ ചൈനയുടെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് യുക്രെയ്ന് റഷ്യയുടെ ഒരു ഭാഗമാണെന്ന് കരുതുന്നതു പോലെ തന്നെയാണ് തായ് വാന്‍ ചൈനയുടെ ഒരു ഭാഗമാണെന്ന് അവകാശപ്പെടുന്നതെന്നും വക്താവ് വ്യക്തമാക്കി.