രാഷ്ട്രശില്പി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ 58-ാം ചരമവാര്‍ഷികം കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി ആചരിച്ചു.
ജവഹര്‍ ലാല്‍ നെഹ്രുവിനെ അപനിര്‍മാണം ചെയ്യാനും തമസ്കരിക്കാനും സംഘപരിവാര്‍ ശക്തികള്‍ ആഞ്ഞുശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഭരണഘടനയും അതിന്റെ
പിന്‍ബലമുള്ള അവകാശങ്ങളും ജനാധിപത്യ ബോധവും മതേതര, സോഷ്യലിസ്റ്റ് മൂല്യങ്ങളും നല്കിയ അദ്ദേഹം ആസൂത്രണത്തിലധിഷ്ഠിതമായ സമ്പദ്ഘടനയും നല്കി. സാര്‍വദേശീയ രംഗത്ത് ഇന്ത്യയെ ആദരണീയാവസ്ഥയില് പ്രതിഷ്ഠിച്ച നെഹ്രുവിന്റെ ശാസ്ത്രാവബോധമാണ് ഇന്ത്യയെ അപരിഷ്കൃതാവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു, ജി സുബോധന്‍, ട്രഷറര്‍ വി. പ്രതാപചന്ദ്രന്, വര്‍ക്കല കഹാര്‍, പീതാംബര കുറുപ്പ്, മണക്കാട് സുരേഷ്, എംആര്‍ രഘുചന്ദ്രബാല്‍,വിതുര ശശി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.