തോക്കു വില്പന തടയണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ചു ബൈഡന്‍

Spread the love

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്കു വില്പന തടയണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ച് പ്രസിഡന്റ് ബൈഡന്‍. എല്ലാ തരത്തിലുമുള്ള ഹാന്‍ഡ് ഗണ്ണിന്റേയും വില്പന തടയണമെന്ന ആവശ്യം ലൊ മേക്കേഴ്‌സ് ഉയര്‍ത്തുമ്പോള്‍ അത് പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നാണ് ബൈഡന്റെ നിലപാടെന്ന് ഇന്ന്(മെയ് 31 ചൊവ്വാഴ്ച) വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കറില്‍ ജീന്‍ പിയറി പറഞ്ഞു.

Picture2

കനേഡിയന്‍ പ്രധാനമന്ത്രി എല്ലാ തരത്തിലുള്ള തോക്കിന്റേയും വില്പന മരവിപ്പിച്ചുകൊണ്ട് അടിയന്തിര ഉത്തരവിറക്കിയതിന് തുല്യമായ ഉത്തരവ് ബൈഡന്‍ പുറപ്പെടുവിക്കുമോ എന്ന ചോദ്യത്തിനും നിഷേധാത്മക സമീപനമായിരുന്നു പ്രസ് സെക്രട്ടറിയില്‍ നിന്നും ഉണ്ടായത്. മാരക പ്രഹരശേഷിയുള്ള തോക്കുകളുടെയും, ഹൈകപ്പാസിറ്റി മാഗസിന്റേയും വില്പന തടയുന്നതിനും, അതുപോലെ ബാക്ഗ്രൗണ്ട് ചെക്ക് കര്‍ശനമാക്കി അപകടകാരികളായവരുടെ കൈയ്യില്‍ തോക്കുകള്‍ എത്തുന്നത് തടയുന്നതിനു ബൈഡന് തടസ്സമില്ലെന്ന് സെക്രട്ടറി പറഞ്ഞു.

9mm ഹാന്‍ഡ് ഗണ്‍ അമേരിക്കയില്‍ ഏറ്റവും പോപ്പുലറായ ഒന്നാണ്. ഹൈ കാലിബര്‍ ഫയര്‍ ആം ആയി ഇതിനെ കണക്കാക്കാനാവില്ലെന്നും വിദഗ്ദര്‍ പറയുന്നു. കാനഡ പ്രധാനമന്ത്രി സ്വീകരിച്ച കര്‍ശന നടപടി ഒരിക്കലും ബൈഡന്‍ സ്വീകരിക്കില്ലാ എന്നാണ് പ്രസ് സെക്രട്ടറി ചൂണ്ടികാണിക്കുന്നത്.

Author