ഞങ്ങളും കൃഷിയിലേക്ക് പദ്ധതിഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ പച്ചക്കറിതൈ വാഹനത്തിന്റെ പ്രയാണം ആരംഭിച്ചു. നഗരസഭയിലെ ഓരോ വീടുകളിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി വണ്ടികള്‍ പ്രയാണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ തയ്യാറായ വെണ്ട, പയര്‍, വഴുതിന, മുളക് തുടങ്ങിയ പച്ചക്കറികളുടെ തൈകള്‍ ഒന്നു മുതല്‍ പത്തുവരെയുള്ള വാര്‍ഡുകളില്‍ വിതരണം ചെയ്യും. നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി.വി ശാന്ത പച്ചക്കറി തൈ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. നീലേശ്വരം നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.പി രവീന്ദ്രന്, പി. ഭാര്‍ഗ്ഗവി, പി.കുഞ്ഞിരാമന്, കൃഷി ഭവന് ജീവനക്കാരായ കെ.എ ഷിജോ , പി.പി. കപില്‍, വി. ശ്രീജ , പി.പി ദീപ്തി, ടി.പി ഷിജി എന്നിവര്‍ സംബന്ധിച്ചു. ഒരു വാര്‍ഡിലെ 100 വീടുകളില്‍ എങ്കിലും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സന്ദേശം എത്തിക്കുകയും മഴക്കാല പച്ചക്കറി കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി.വി ശാന്ത പറഞ്ഞു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പദ്ധതി മോണിറ്റര്‍ ചെയ്യും.