തിരു: കേരള വാട്ടാര്‍ അതോറിറ്റി നാഥനില്ലാ കളരിയായി മാറിയെന്നുും കുത്തഴിഞ്ഞ പുസ്തകം പോലെയായി കാര്യങ്ങളെന്നും മുന്‍ ജലവിഭവ വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.വാട്ടര്‍ അതോറിറ്റി പെന്ഷനേഴ്സ്കോണ്ഗ്രസ് രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കുകയാണ് ഈ സര്‍ക്കാര്‍. ഭരണകാര്യങ്ങളെക്കാള് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം മറ്റുപലകാര്യങ്ങളുമാണ്. ഭരണസ്തംഭനമാണ് സംസ്ഥാനത്ത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവിന് പോലും കാശില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുെ പെന്‍ഷനും മുടങ്ങാവുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. വാട്ടര്‍ അതോറിറ്റിയിലെ പെന്ഷന് പരിഷ്ക്കരണം നല്കുന്നതിനെപ്പറ്റി ഇതുവരെ ഒരു തീരുമാനവും എടുക്കുവാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. വാട്ടര്‍ അതോറിറ്റിക്ക് അധിക സാമ്പത്തിക സഹായം നല്കി പെന്ഷന് അനുകൂല്യങ്ങളുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
വാട്ടര്‍ അതോറിറ്റി പെന്ഷനേഴ്സ്കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അദ്ധ്യഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ ബഷീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.വാസുദേവന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തി.
എംഎല്‍എമാരായ പി സി.വിഷ്ണുനാഥ്, എം.വിന്‍സന്റ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബാലറാം, ഡിസിസി പ്രസിഡന്റ് പാലോട് രവി,
കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് കെ. ആര്‍കുറുപ്പ് ,സംഘടനാ ഭാരവാഹികളായ കെ.എസ്.രാമചന്ദ്രന് നായര്‍, വി.വി.ഗോവിന്ദന് ,ബാബു മണിയങ്ങാനം സി .ടി .ഗിരിജ, എം.വി.ചാര്‍ളി.എം.എന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് –
തമ്പാനൂര്‍ രവി (ഫോട്ടോ മെയിലിലുണ്ട്)
വര്‍ക്കിംഗ് പ്രസിഡന്റ്-
കെ.എസ് രാമചന്ദ്രന് നായര്‍
വൈസ് പ്രസി:
സി.ടി.ഗിരിജ
ബാബു മണിയങ്ങാനം
സുരേശന് കെ.
എം. മമ്മു
എം.വി.ചാര്‍ളി
എന്‍ പി. സാവിത്രി.
ജനറല്‍ സെക്രട്ടറി
വി.അബ്ദുല്‍ ബഷീര്‍(ഫോട്ടോ മെയിലിലുണ്ട്)
ഓര്‍ഗ സെക്ര.പ്രഭാകരന് കരിച്ചേരി.
സെക്രട്ടറിമാര്‍
കെ.ഉണ്ണികൃഷ്ണന്,
കെ.ജെ.ആന്‍ഡ്രൂസ്
എം.എന്‍.ശശി
എം.എന്‍.ഗോപാലകൃഷ്ണന്,
സി.സുഭാഷ്
കെ.എസ്.ജനാര്ദ്ദനന്
കെ.മോഹനന്
വെങ്ങാനൂര്‍ പ്രസാദ്
ട്രഷറര്‍-
വി.വി.ഗോവിന്ദന്
വനിതാ കണ്‍വീനര്‍
ശ്രീമതി താരാ ഭായ്.