എസ്എഫ് ഐ നടപടി കാടത്തം : എംഎം ഹസ്സന്‍

Spread the love

രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റ എംപി ഓഫീസ് എസ്എഫ് ഐ അക്രമികള്‍ അടിച്ചുതകര്‍ത്ത നടപടി കാടത്തമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിസ്ഥാനത്ത് സംസ്ഥാന സര്‍ക്കാരാണ്. എന്നിട്ടും രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ ലക്ഷ്യമിട്ട് എസ്എഫ് ഐ നടത്തിയ നീക്കത്തിന് പിന്നില്‍ ഗൂഢാലോനയുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷ ഒരുക്കുന്നതിലും പോലീസ് ഗുരുതര വീഴ്ചവരുത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര പ്രദേശവാസികളെ വഞ്ചിച്ച മുന്നിയും സര്‍ക്കാരുമാണ് എല്‍ഡിഎഫിന്റെത്.ഈ വിഷയത്തില്‍ ഇപ്പോഴത്തെ സിപിഎം നിലപാടും നടപടിയും വിരോധാഭസമാണ്. ജനകീയപ്രതിഷേധം ശക്തമായപ്പോള്‍ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞവരാണ് സിപിഎം നേതാക്കള്‍. ബഫര്‍സോണ്‍ വിഷയത്തില്‍ നാളിതുവരെ ഒരു വരി പ്രസ്താവന പോലും ഇറക്കാത്ത എസ്എഫ് ഐ നേതാക്കളുടെ ഇന്നത്തെ പ്രോകനപരമായ വികാരപ്രകടനത്തിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെ നേരിടാന്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം കൊടിയുടെ നിറത്തില്‍ മാത്രമാണുള്ളത്. നിലപാടുകളില്‍ അവര്‍ ഇരുവരും ഒന്നാണെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ അക്രമമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Author