രമേശ് ചെന്നിത്തല ഇന്നു ( 1.7. 22) കെ.പി സി സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനം

Spread the love

തിരു: അതീവരഹസ്യമായി നടന്ന വൻഅഴിമതിയായിരുന്നു ബ്രൂവറി – ഡിസ്റ്റിലറി ഇടപാടെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

ഊരും പേരുമില്ലാത്ത കമ്പനികൾക്ക് വ്യവസായ വകുപ്പ് ഭൂമി പതിച്ചു നൽകിയതിനു പിന്നിൽ അഴിമതിതന്നെയായിരുന്നു ലക്ഷ്യം. വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് സി പി എം അനുഭാവികൾക്ക് കിൻഫ്രയുടെ ഭൂമി അനുവദിച്ചു നൽകിയത്. അതുകൊണ്ടാണ് വിജിലൻസ് കോടതിയിൽ അന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജനേയും കൃഷി മന്ത്രിയായിരുന്ന സുനിൽകുമാറിനേയും സാക്ഷികളാക്കിയത്. ഇവർ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. അക്കാര്യങ്ങൾ കോടതി നോക്കിക്കോളും . തനിക്ക് രേഖകൾ നൽകാൻ കഴിയില്ലെന്ന സർക്കാർ വാദം തള്ളിയത് പ്രഥമദൃഷ്ട്യാ അഴിമതി നടന്നുവെന്ന് കോടതിക്കു ബോധ്യമുള്ളതു കൊണ്ടാണ്.

പല പേരും പറഞ്ഞ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ കഴിയുമോ എന്ന പരിശോധനയിലാണ് ഇപ്പോഴും എക്‌സൈസ് വകുപ്പും സര്‍ക്കാരും മുന്നോട്ടു പോകുന്നത്.
സര്‍ക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഇന്നലത്തെ വിജിലന്‍സ് കോടതിയുടെ തീരുമാനം. ഇതനുസരിച്ച് വിചാരണ നടക്കട്ടെ, കേസ് മുന്നോട്ട് പോകട്ടെ .

സര്‍ക്കാരിന്റെ ഫയല്‍ പരിശോധിച്ചാല്‍ ഈ അഴിമതിയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്. അതുകൊണ്ടാണ് ഈ ഫയല്‍ സര്‍ക്കാര്‍ കോടതിയുടെ മുമ്പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇ.പി . ജയരാജന്‍ പറയുന്നത് രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാന്‍ ഞാനില്ല എന്നാണ്.അദ്ദേഹം കഴിഞ്ഞ തവണ കോടതിയില്‍ വക്കീല്‍ മുഖേന ആവശ്യപ്പെട്ടത് തൃക്കാക്കര തെരഞ്ഞെടുപ്പ് കാരണം മാറ്റിവെക്കണം എന്നാണ്. ഹാജരായില്ലെങ്കില്‍ കോടതിക്കറിയാം എന്തു ചെയ്യണമെന്നുളളത്. അത് കോടതി തീരുമാനിക്കട്ടെ . സംഭവവുമായി ബന്ധപ്പെട്ട് 4 ഏക്കര്‍ ഭൂമി ഊരും പേരുമില്ലാത്ത ശ്രീചക്ര എന്ന കമ്പനിക്ക് കിന്‍ഫ്ര പാര്‍ക്കില്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്ക് നേതൃത്വം കൊടുത്ത വ്യവസായവകുപ്പ് മന്ത്രിയെയാണ് സാക്ഷിയാക്കിയിരിക്കുന്നത്. എന്റെ സാക്ഷിയല്ല. കോടതിയുടെ മുമ്പാകെ വക്കീൽ മുഖേന അവധിക്ക് അപേക്ഷ കൊടുത്തിരിക്കുന്ന ആളാണ് പറഞ്ഞിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാന്‍ ഞാനില്ല എന്ന്.സുനില്‍കുമാറും അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.

കേരളത്തില്‍ നടന്ന നഗ്നമായ വന്‍ അഴിമതിയുടെ സത്യം കണ്ടെത്തുവാനുളള പോരാട്ടം താന്‍ തുടരുകതന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

10.04.2020 ലാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സ്പ്രിoഗ്‌ളറുമായി ബന്ധപ്പെട്ട പത്രസമ്മേളനം നടത്തുന്നത്. അന്ന് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോൾ പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്.ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഞാന്‍ ഉന്നയിച്ച ഓരോ ആരോപണവും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. തെളിവുകളുടെ പിന്‍ബലത്തോടെയായിരുന്നു. ഇപ്പോൾ ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയാണ്. ഈ അഴിമതികള്‍ ഞങ്ങള്‍ നടത്തി , ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടി, അതുകൊണ്ട് ഞങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന് പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനങ്ങളെ പരിഹസിക്കുകയാണ്. അതുകൊണ്ട് ഇനിയും ഞങ്ങള്‍ അഴിമതി നടത്തുമെന്ന അഹങ്കാരത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട എന്റെ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. എന്റെ അഭിഭാഷകന്‍ ആസിഫ് അലിയാണ്. കേസിലെ അവസാനത്തെ ആവശ്യമായി പറയുന്നത് കണ്‍സന്റ് ഇല്ലാതെ ജനങ്ങളുടെ കൈയില്‍നിന്ന് എടുത്ത ഡേറ്റ വിറ്റ് കാശാക്കിയതില്‍നിന്ന് അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നാണ്. ആ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. അത് പിണറായി വിജയനില്‍ നിന്നും ശിവശങ്കറില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കണം. ഇതാണ് കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയുടെ പ്രധാന ആവശ്യം. കേസ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ബഞ്ചിന്റെ മുന്‍പില്‍ നിലനില്‍ക്കുകയാണ്.
10.04.2020 ല്‍ ആദ്യമായി സ്പ്രിങ്ക്‌ളര്‍ ഇടപാട് ഞാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി എന്നെ കളിയാക്കുകയാണ് ഉണ്ടായത്. അദ്ദേഹം പറഞ്ഞു പ്രളയകാലത്ത് പ്രവാസിയായ മാവേലിക്കര സ്വദേശിയുടെ വൃദ്ധരായ അച്ഛനെയും അമ്മയെയും രക്ഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ പ്രത്യുപകാരമാണ് സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനി കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വന്നത് എന്നാണ്. ഒരു പ്രവാസി മലയാളി ഇത്രയും വലിയ സഹായം നല്‍കുവാന്‍ വരുമ്പോള്‍ അയാളെ ആക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ സ്വപ്ന പറയുന്നത് ഈ ഡേറ്റ വില്‍ക്കുകയായിരുന്നു എന്നാണ്. ഇതുതന്നെയാണ് ഞാനും പറഞ്ഞത്. ആളുകളുടെ കണ്‍സന്റ് ഇല്ലാതെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊട്ടക്റ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഡേറ്റ മുഴുവന്‍ സ്പ്രിങ്ക്‌ളറിന് വിറ്റ് കാശുണ്ടാക്കുകയാണ് മുഖ്യമന്ത്രിയും അന്നത്തെ ഐ.റ്റി .സെക്രട്ടറി ശിവശങ്കറുംകൂടി ചെയ്തത് എന്ന വാദം നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞു.
ജയ്ക്ക് ബാലകുമാറിൻ്റെ കാര്യം പിടി തോമസ് പറഞ്ഞതും മാത്യു കുഴൽനാടൻ പറഞ്ഞതും നൂറു ശതമാനം ശരിയാണ്.
ഐടി പാർക്കിൽ സ്വപ്നയ്ക്ക് ചെല്ലും ചെലവും കൊടുത്തത് ആരാണ്.
സ്വപ്നയ്ക്ക് ചെല്ലും ചെലവും കൊടുത്തത് മുഖ്യമന്ത്രിയും ശിവശങ്കറുമാണെന്ന് എല്ലാപേർക്കും അറിയാം.
ഷാജ് കിരൺ ജയ് ഹിന്ദിലെ ജീവനക്കാരനായിരുന്നു.
ഷാജ് ജോലി ചെയ്യുന്ന സമയത്ത് താൻ ജയ്ഹിന്ദിൻ്റെ ചെയർമാനായിരുന്നു.
തൻ്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ട്.
ഷാജിനെ പിന്നീട് പിരിച്ചുവിട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്.

 

*എ.കെ ജി സെൻ്റർ ആക്രമണ വിഷയത്തിൽ മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്*
എ. കെ. ജി. സെൻ്റർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹതയെന്നു രമേശ് ചെന്നിത്തല

തിരു: എ.കെ.ജി.സെന്റർ അക്രമത്തില്‍ തികഞ്ഞ ദുരൂഹതയാണുളളത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടുവാനുളള ഒരു അടവാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവം ഉണ്ടായി അഞ്ചു മിനിറ്റിനുളളില്‍ത്തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനും ,പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു ഇതിനു പിന്നിൽ , കോണ്‍ഗ്രസ്സ് ആണെന്ന്. 24 മണിക്കൂറും പോലീസിന്റെ സര്‍വെയ്ലന്‍സ് ഉളള സ്ഥലമാണ് എ.കെ.ജി. സെന്റര്‍ അടക്കമുളള പ്രദേശം. പോലീസ് എന്ത് ചെയ്യുകയായിരുന്നു. 15 മണിക്കൂറായിട്ടും പോലീസ് പ്രതിയെ എന്തുകൊണ്ട് പിടിക്കുന്നില്ല. ഇവിടെ കാണാന്‍ കഴിയുന്നത് വളരെ ദുരൂഹമായ സാഹചര്യമാണ്.നാളെ യു.ഡി.എഫിന്റെ സമരമാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലകളില്‍ യുഡിഎഫിന്റെ സമരമാണ്. ഇന്ന് ബഹുമാന്യനായ നേതാവ് രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇതിനു മുതിരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ആരെങ്കിലും വിശ്വസിക്കുമോ. നട്ടാല്‍ കുരുക്കാത്ത നുണയാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംഭവം നടന്ന് അഞ്ചു മിനിറ്റിനുളളില്‍ത്തന്നെ ജയരാജനും കോടിയേരിയും കോണ്‍ഗ്രസാണ് അക്രമണം നടത്തിയത് എന്ന് പറയുന്ന ചേതോവികാരം എന്താണ്. എന്നിട്ട് പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കുവാന്‍ പറയുകയാണ്. ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമണം നടക്കുകയാണ് കേരളത്തിന്റെ പല ഭാഗത്തും അക്രമം നടക്കുന്നു . ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ വരെ വെട്ടി. വ്യാപകമായ അക്രമം കേരളത്തില്‍ അഴിച്ചുവിട്ടിട്ട് പ്രസ്താവന കൊടുക്കുകയാണ് സമചിത്തത കൈവരിക്കണമെന്ന്. എന്തിനാണീ നാടകം.

സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ടും സ്പ്രിഗ്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ടും ഉയര്‍ന്ന് വന്നിരിക്കുന്ന വസ്തുതകള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും നാണം കെടുത്തുന്നു എന്നുളളതുകൊണ്ട് ഇതില്‍ നിന്ന് എല്ലാം ജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടിയാണ് ഈ നടപടികളുമായി മുന്നോട്ട് പോകുന്നത്. എനിക്ക് പറയാനുളളത് പോലീസ് ഇത് അന്വേഷിക്കണം. പോലീസിന്റെ ഭാഗത്തുനിന്നുളള വീഴ്ചയും അനാസ്ഥയും ഒഴിവാക്കണം. സംഭവം ഗൗരവമായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. പാര്‍ട്ടി നേതൃത്വവും ഭരണകൂടവും അതാണ് ചെയ്യേണ്ടത്. ആരും പ്രതീക്ഷിക്കാത്ത നിലയിലുളള അക്രമം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവെക്കുന്നത് അങ്ങേയറ്റം നീചമായ നടപടിയാണ് എന്നാണ് എനിക്ക് പറയാനുളളത്. കോണ്‍ഗ്രസിന് എതിരായ ആരോപണം ഉന്നയിക്കുവാന്‍ ജയരാജന് എങ്ങനെ കഴിഞ്ഞു. ഇതില്‍ ദുരൂഹതയുണ്ട്. വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഇത് ശരിയല്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത് എന്ത് നാണം കെട്ട നടപടിയായിപ്പോയി. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടതില്‍ ജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടിയാണ് എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്.
എ കെ ജി സെൻ്റർ ആക്രമണത്തിൽ ദുരൂഹത ഏറെയാണ്. സി.സി ടിവി ദൃശ്യമുണ്ടായിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരായിരുന്നു.
സ്വാമി സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ചത് ആരാണ്.
കോഴിക്കോട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ പിടികൂടിയോ. ഇതിലെല്ലാം പ്രതികൾ ആരാണെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം.
.
ആദ്യം കോൺഗ്രസുകാരാണ് പ്രതികളെന്ന് ജയരാജൻ പറഞ്ഞു.
ഇപ്പോൾ കോൺഗ്രസുകാരെന്ന് സംശയിക്കുന്നതായി പറയുന്നു.
ഇനി കോൺഗ്രസുകാരല്ലെന്ന് പറയുമായിരിക്കും.
ജയരാജൻ പറയുന്നതിന് എന്ത് വിലയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

Author