ഹാരിസ്കൗണ്ടി(ഹൂസ്റ്റണ്‍ ) : രാത്രി സമയം രണ്ടു കുട്ടികളെ കാറില്‍ തനിച്ചാക്കി തൊട്ടടുത്തുള്ള കടയില്‍പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അവന്തി ലാട്രിസ് ജോണ്സന്(32) ആണ് അറസ്റ്റിലായത്.
വെസ്റ്റ് ലേക്ക് ഹ്യൂസ്റ്റണ്‍ പാര്‍ക്ക് വേയിലുള്ള എച്ച്. ഇ.മ്പി പാര്‍ക്കിങ്ങ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് സുരക്ഷിതമാക്കി, കാര്‍ഡോര്‍ ലോക്ക് ചെയ്യാതെയാണ് ഇവര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്.
സമീപത്തുള്ള ആരോ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി കുട്ടികള്‍ കാറില്‍ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ തിരക്കി അടുത്തുള്ള കടയില്‍ എത്തുകയും ചെയ്തു. ഇവര്‍ കാറില്‍ നിന്നും ഇറങ്ങിപോകുന്നത് തോട്ടടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നു. മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളില്‍ നിന്നും മാറിനിന്നതെന്ന് ഇവര്‍ പറഞ്ഞുവെങ്കിലും പോലീസ് യാതൊരു ദയാദാകഷിണ്യവും കാണിച്ചില്ല.
കുട്ടികളെ അപായപ്പെടുത്തല്‍ വകുപ്പു ചുമത്തി അറസ്റ്റു ചെയ്തു ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. യാതൊരു കാരണവശാലും കാറില്‍ കുട്ടികളെ തനിച്ചു വിടരുതെന്ന കര്‍ശന നിയമം നിലവില്‍ ഉണ്ടെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് എത്തി കുട്ടികളെ ഏറ്റെടുത്തു. എന്നാല്‍ ഇവരുടെ മുത്തശ്ശിയുടെ അപേക്ഷ പരിഗണിച്ചു പിന്നീട് കുട്ടികളെ ഇവരെ ഏല്പിച്ചും കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും, സുരക്ഷക്കും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.