റിവര്‍സൈഡ് കൗണ്ടി(കാലിഫോര്‍ണിയ): കാലിഫോര്‍ണിയ റിവര്‍സൈഡ് കൗണ്ടി മെഡിക്കല്‍ ഫെസിലിറ്റിയില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടുപാകാന്‍ ശ്രമിച്ച ജെസീനിയ മിറോന്‍(23) എന്ന യുവതിയെ അറസ്റ്റു ചെയ്ത ജയിലിലടച്ചതായി ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് പോലീസ് ഇന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാവിലെ പത്തരയോടെ നഴ്സിന്റെ വേഷം ധരിച്ചാന്‍ മിറാന്‍ നവജാത ശിശു കിടക്കുന്ന മുറിയില്‍ എത്തിയത്. ആശുപത്രിയിലെ മറ്റു സ്റ്റാഫംഗങ്ങള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ തട്ടികേറിയ യുവതി ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ക്കോ, പോലീസിനോ പിടികൊടുക്കാതെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
അടുത്തദിവസം രാവിലെ ഇവര്‍ താമസിച്ചിരുന്ന മൊറീനൊ വാലിയിലെ ഭവനത്തില്‍ നിന്നും പോലീസ് ഇവരെ പിടികൂടി. ഇവര്‍ക്കെതിരെ തട്ടികൊണ്ടുപോകല്‍ കുറ്റം ചുമത്തി ജയിലിലടച്ചു ഇവര്‍ക്കു ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. റിവര്‍സൈഡ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സിസ്റ്റത്തിന് ശക്തമായ സുരക്ഷിത സംവിധാനങ്ങളാണുള്ളത്. പക്ഷേ എങ്ങനെയാണ് ഈ യുവതി കുട്ടികിടക്കുന്ന റൂമില്‍ എത്തിയതെന്ന് അന്വേഷിച്ചു വരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്ക്ക് വീഴ്ച വരുത്തിയോ എന്നും പരിശോധിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.