ടെക്‌സസില്‍ മങ്കി പോക്‌സ് വ്യാപിക്കുന്നു; ഉയര്‍ന്ന നിരക്ക് ഡാലസില്‍

Spread the love

ഡാലസ് : ടെക്‌സസ് സംസ്ഥാനത്ത് മങ്കി പോക്‌സ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്നതായി സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു ഡാലസിലാണ്.സംസ്ഥാനത്തു മുഴുവനായി 454 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഡാലസില്‍ മാത്രം 175 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

മങ്കി പോക്‌സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവര്‍ക്കും സ്‌കിന്‍ ടു സ്‌കിന്‍ ബന്ധത്തില്‍പ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ പറയുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ സ്വവര്‍ഗ സംഭോഗത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗം വ്യാപനത്തിനു സാധ്യത കൂടുതലാണ്.

ഇത്തരത്തിലുള്ളവര്‍ക്ക് അടിയന്തരമായി മങ്കി പോക്‌സ് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ കൗണ്ടി അധികൃതര്‍ സ്വീകരിച്ചു വരുന്നു.കഴിഞ്ഞവാരം ഡാലസ് കൗണ്ടിയില്‍ ലഭിച്ചതു 5000 ഡോസ് വാക്‌സീന്‍ മാത്രമാണ്. എന്നാല്‍ ഇതു തീര്‍ത്തും അപര്യപ്തമാണെന്നു ഹുമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹംഗ് പറഞ്ഞു.

രണ്ടു ഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാല്‍ ഇത്രയും വാക്‌സീന്‍ 2500 പേര്‍ക്കു മാത്രമാണ് നല്‍കുവാന്‍ കഴിയുകയെന്നും ഡോ. ഫിലിപ്പ് പറഞ്ഞു. മങ്കി പോക്‌സ് പ്രതിരോധത്തിനായി കൗണ്ടി 100,000 ഡോളര്‍ ബഡ്ജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു.

Author