വെസ്റ്റ് പാംബീച്ച്: ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുന്ന പൈതോണ് ഹണ്ടിംഗിന് സീസണ് ഇന്നു (വെള്ളി) മുതല്‍ തുടക്കം. അഞ്ചു മുതല്‍ 15 വരെ പത്തുദിവസം നീണ്ടു നില്ക്കുന്ന പൈതോണ് ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്ളോറിഡയില്‍ എത്തിചേര്‍ന്നിരിക്കുന്നത്.
ബര്‍മീസ് പൈതോണാണ് ഫ്ലോറിഡായില്‍ വര്‍ധിച്ചു വരുന്ന പെരുമ്പാമ്പുകളില്‍ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണില്‍ മല്‍സര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്കു ഓരോ അടിക്കും 25 ഡോളറും നല്‍കും.
ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ചിലവു വരുന്നത് 25 ഡോളര്‍ റജിസ്ട്രേഷന് ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. അലിഗേറ്റേഴ്സിനെ പോലും പൂര്‍ണ്ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്.
ഫ്ലോറിഡാ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജ്യവേീി ഞലാീ്മഹ ഇീാുലശേശേീി സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.