ഇസാഫ് ഭവനിൽ സ്വാതന്ത്ര്യ ദിനത്തിൽ 75 ദേശീയ പതാകകൾ ഉയർത്തി

Spread the love

കൊച്ചി: ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഇസാഫ് ഭവനിൽ 75 ദേശീയ പതാകകൾ ഉയർത്തി. ധീര ദേശാഭിമാനികൾക്കും സഹനസമരങ്ങൾക്കും ഭാരതത്തിനുമുള്ള ആദരവായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ മണ്ണുത്തി ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ റവന്യൂ മന്ത്രി അഡ്വക്കേറ്റ് കെ. രാജൻ മുഖ്യാഥിതിയായി പങ്കെടുക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോമഡോർ ടി. കെ. സുരേഷ്, കേണൽ തോമസ് സി. ഐ., തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ബാങ്കിൻറെ ഉപഭോക്താക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പതാക ഉയർത്തുന്നതിന് നേതൃത്വം നൽകി. കോമഡോർ ടി. കെ. സുരേഷ്, കേണൽ തോമസ് സി. ഐ., ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ജോർജ് തോമസ്, അജയൻ എം. ജി. എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം 75 ബലൂണുകളും ചടങ്ങിൽ പറത്തുകയുണ്ടായി.

Report : Sneha Sudarsan  (Assistant Account Manager )

 

Author