ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്യദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ദേശീയപതാക ഉയർത്തി. ദേശീയഗാനം ആലപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രൊ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ആർ. എൻ. അൻസാർ, ഡയറക്ടർ ഓഫ് സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ദേശീയപതാക ഉയർത്തുന്നു. പ്രൊ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ആർ. എൻ. അൻസാർ, ഡയറക്ടർ ഓഫ് സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ സമീപം.