സംഗീതസായാഹ്നവും പുസ്തകപ്രകാശനവും തൃശൂരിൽ

Spread the love

തൃശൂർ: ക്രൈസ്തവസാഹിത്യക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീതസായാഹ്നവും പുസ്തകപ്രകാശനവും സെപ്തംമ്പർ 2 വെള്ളി വൈകിട്ട് 6 ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കും.

ബ്രദർ സിവി തരപ്പൻ, ബ്രദർ എം ഇ ചെറിയാൻ, പാസ്റ്റർ പി.പി. മാത്യു, ബ്രദർ ജോർജ് പീറ്റർ, പാസ്റ്റർ എം ടി. ജോസ് തുടങ്ങിയ ഗാനരചയിതാക്കൾ തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നു എഴുതിയ അനശ്വരഗാനങ്ങൾ കോർത്തിണക്കി പ്രശസ്ത ക്രൈസ്തവകലാകാരന്മാർ സംഗീതവിരുന്നൊരുക്കും. അക്കാദമി പ്രസിഡൻറ് ടോണി ഡി ചെവ്വൂക്കാരൻ അധ്യക്ഷതവഹിക്കും. ഭാരവാഹികളായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, സജി മത്തായി കാതേട്ട്, എം.വി. ബാബു, ലിജോ വർഗ്ഗീസ് പാലമറ്റം, സാം കൊണ്ടാഴി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു, ഇവാ. ഗോഡ്ഫ്രീ കെ ഫ്രാൻസീസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പ്രശസ്ത എഴുത്തകാരനും ‘ജീവധ്വനി’ മാസികയുടെ പത്രാധിപനുമായ കെ.ആർ. ജോസിൻറെ ‘കവിഞ്ഞൊഴുക്ക്’ എന്ന പുസ്തകത്തിൻറെ പ്രകാശനവും നടക്കും. ഇവാ. സി.ജെ. വറുഗീസ്, പാസ്റ്റർ ബിജു ജോസഫ്, ഗോഡ്സൺ കളത്തിൽ, പാസ്റ്റർ ബെൻ റോജർ എന്നിവർ പ്രോഗ്രാമിൻറെ കൺവീനർമാരായി പ്രവർത്തിക്കുന്നു.

Sam Kondazhy, (Media Convenor)

Author