മെഡിസെപ് : ചികിത്സാ ആനുകൂല്യം നിഷേധിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം

Spread the love

മെഡിസെപിൽ ആയൂർവേദ ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല.
കോട്ടയത്ത് റിട്ടയേഡ് ഉദ്യോഗസ്ഥയ്ക്ക് മെഡിസെപ് ആനൂകൂല്യം നിഷേധിച്ചെന്ന രീതിയിൽ വന്ന പത്രവാർത്ത വസ്തുതാവിരുദ്ധമാണെന്നു ധനവകുപ്പ് അറിയിച്ചു. മെഡിസെപ് ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആയൂർവേദ ചികിത്സ ഉൾപ്പെടുത്തിയിട്ടില്ലെന്നും മെഡിസെപ്പുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളിലും ഇതു വ്യക്തമാണെന്നും ധനവകുപ്പ് അറിയിച്ചു.
മെഡിസെപ് പദ്ധതിക്കായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മെഡിക്കൽ / സർജിക്കൽ ചികിത്സാ പ്രക്രിയകൾ ഉൾപ്പെടുത്തി 2022 ജനുവരി 22നു പ്രസിദ്ധീകരിച്ച റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ ആയൂർവേദ ചികിത്സാ പ്രക്രിയകളൊന്നും ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ജൂലൈ ഒന്നിനു മെഡിസെപ് വെബ്സൈറ്റിലൂടെ സർക്കാർ പുറത്തുവിട്ട എംപാനൽഡ് ആശുപത്രികളുടെ പട്ടികയിൽ ആയൂർവേദ ആശുപത്രികളെ ഉൾപ്പെടുത്തിയിട്ടുമില്ലെന്നു ധനവകുപ്പ് വ്യക്തമാക്കി.

Author