പുതിയ ലോണ്‍ഡ്രി റിഫ്രഷിംഗ് ലിക്വിഡ് ഐടിസി സാവ്ലോണ്‍ പുറത്തിറക്കി

Spread the love

കൊച്ചി- തുണികള്‍ അലക്കിയതിനുശേഷം ഉപയോഗിക്കുന്ന റിഫ്രഷിംഗ് ലിക്വിഡ് ഐടിസി സാവ്ലോണ്‍ പുറത്തിറക്കി. ഇത് വസ്ത്രങ്ങളില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നത് തടഞ്ഞ് വൃത്തിയുള്ളതും രോഗാണുക്കളില്ലാത്തതും പുതുമണമുള്ളതുമായ വസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ വര്‍ഷം ആദ്യം സാവ്ലോണ്‍ റിഫ്രഷിംഗ് സ്‌പ്രേ അവതരിപ്പിച്ചിരുന്നു.

പുറത്ത് പോയി വീട്ടില്‍ എത്തിയ ഉടന്‍ വസ്ത്രങ്ങള്‍ കഴുകുക, കഴുകുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ നിറത്തിന്റെയും തുണിത്തരത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിക്കുക, വസ്ത്രങ്ങള്‍ ശരിയായി ഉണക്കുക, വസ്ത്രങ്ങള്‍ അണുവിമുക്തമാക്കുക, അലമാരയില്‍ല്‍ മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ കര്‍പ്പൂര ഗുളികകള്‍ ഉപയോഗിക്കുക, അമിതമായ അളവില്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാതിരിക്കുക, മെഷീനില്‍ അമിതഭാരം ഇല്ലെന്ന് ഉറപ്പാക്കുക എന്നിവ ശ്രദ്ധിച്ചാല്‍ വസ്ത്രങ്ങള്‍ വസ്ത്രങ്ങളുടെ ദുര്‍ഗന്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

Report : Aishwarya

Author