ക്രൈസ്തവ സാഹിത്യ അക്കാദമി സമ്മേളനവും പുസ്തക പ്രകാശനവും : സാം കൊണ്ടാഴി

Spread the love

തൃശൂർ: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സമ്മേളനവും പുസ്തക പ്രകാശനവും സംഗീത വിരുന്നും സെപ്. 2 ന് റീജനൽ തിയേറ്ററിൽ നടന്നു. പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറാർ ലിജോ വർഗീസ് പാലമറ്റം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇവാ.ഗോഡ് ഫ്രീ കെ. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. ജീവ ധ്വനി മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ കെ.ആർ ജോസിൻ്റെ തിരഞ്ഞെടുത്ത നൂറു ലേഖനങ്ങൾ ഉൾപ്പെട്ട ‘ കവിഞ്ഞൊഴുക്ക്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു നിർവഹിച്ചു. സി.ജെ. വർഗീസ് ആദ്യ പ്രതി ഏറ്റുവാങ്ങി. അരനൂറ്റാണ്ടായി എഴുത്തുമേഖലയിൽ സജീവമായി നിലകൊള്ളുന്ന കെ.ആർ. ജോസിനു മികച്ച എഴുത്തുകാരനുള്ള അക്കാദമിയുടെ അവാർഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം സമർപ്പിച്ചു. വിക്ലിഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ ഇവാ.ജിജി മാത്യു മിഷൻ ചലഞ്ച് സന്ദേശം നല്കി. പ്രശസ്ത ഗാന രചയിതാവും അറുപതു വർഷമായി കർതൃ ശുശ്രൂഷയിലായിരിക്കുന്ന ഇവാ.ജോർജ് പീറ്റർ ചിറ്റൂരിനെ അക്കാദമി അനുമോദിച്ചു.

തീവ്രമായ ജീവിതാനുഭവങ്ങളിൽ നിന്നും രചിച്ച, പാടി പതിഞ്ഞ അനശ്വര ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച സംഗീത വിരുന്നിന് കേരളത്തിലെ പ്രശസ്ത ക്രൈസ്തവ കലാകാരന്മാർ നേതൃത്വം നല്കി.
ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ബെൻ റോജർ, ഗോഡ് സൺ കളത്തിൽ എന്നിവർ നേതൃത്വം നല്കി.
————————————————————————————————————–
സാം കൊണ്ടാഴി,
മീഡിയ കൺവീനർ

Author