സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ പരിപാലന കരാർ കാലാവധി

Spread the love

സംസ്ഥാനത്തെ പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആന്‍റ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് ഫോര്‍ ദി മെയിന്‍റനൻസ് (ഓപിബിആര്‍സി) പദ്ധതി വരുന്നു. ഈ പദ്ധതിപ്രകാരം റോഡുകൾക്ക് 7 വർഷത്തെ പരിപാലന കാലവധിയാണ് ഉറപ്പ് വരുത്തുന്നു. ഓപിബിആര്‍സി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവ്വഹിക്കും. ഒരു റോഡ് ഗതാഗത യോഗ്യമല്ലാതായാൽ എസ്റ്റിമേറ്റ്, ഫണ്ട് അനുവദിക്കൽ, ടെണ്ടർ എന്നിങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഓപിബിആര്‍സി പദ്ധതി വരുന്നതോടെ ഇല്ലതാവും.
അറ്റകുറ്റപ്പണികൾ, പെട്ടെന്നുണ്ടാകുന്ന കുഴികൾ, റോഡുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ തന്നെ പരിഹരിക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. റോഡിൽ അറ്റകുറ്റപ്പണി ആവശ്യം വന്നാൽ ജനങ്ങൾക്ക് പരിപാലന കാലാവധി നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കാം. എം സി റോഡിന്റെ കോടിമത- അങ്കമാലി റീച്ച്, മാവേലിക്കര – ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ – കോഴഞ്ചേരി റോഡ് എന്നീ റോഡുകളാണ് ആദ്യഘട്ടത്തിൽ ഓപിബിആര്‍സി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

Author