പനമരം എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖ സ്വന്തമാക്കിയത് പനമരം എടത്തുംകുന്ന് കോളനിയിലെ വി.ബി സിന്ധുവും കെ. ചുണ്ടയുമാണ്. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ ഡിജിറ്റല്‍ കാര്‍ഡാണ് ഇരുവര്‍ക്കും ലഭ്യമാക്കിയത്. സിന്ധുവും ചുണ്ടയും പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യയില്‍ നിന്നും ഡിജിറ്റല്‍ കാര്‍ഡ് ഏറ്റുവാങ്ങി. ബാങ്കുകളിലെ സങ്കീര്‍ണ്ണ നടപടിക്രമങ്ങളാണ് പൊതുമേഖല സ്ഥാപനമായ പോസ്റ്റല്‍ വകുപ്പിന്റെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞു. എസ്.ടി പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സിന്ധുവും ചുണ്ടയും ക്യാമ്പിലെത്തിയത്.