കെ ഫോണിലൂടെ അതിവേഗ ഇൻ്റർനെറ്റ് ഗുണമേന്മയോടെ ലഭ്യമാകും : മുഖ്യമന്ത്രി

Spread the love

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്തായി പുല്ലമ്പാറ
കെ ഫോണിലൂടെ അതിവേഗ ഇൻ്റർനെറ്റ് സേവനം ഗുണമേൻമയോടെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ പ്രഖ്യാപിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ ഫോൺ പദ്ധതി ഏകദേശം പൂർത്തിയാവുകയാണ്. നൂതന വിജ്ഞാന ശൃംഖലയുമായി നാടിനെ ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിവിധ തലത്തിലുള്ള ഇടപെടലിൽ ഒന്നാണ് ഇൻ്റർനെറ്റ് സൗകര്യം ഒരുക്കൽ. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം. ഓരോ പൗരനും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തിൽ ഒതുങ്ങരുതെന്നും പ്രവർത്തിപഥത്തിൽ എത്തണമെന്നതിനാലുമാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവായിരത്തിലധികം കിലോമീറ്റർ വരുന്ന ഒപ്റ്റിക്കൽ കേബിൾ ശൃംഖലയ്ക്കായി 1611 കോടി രൂപ ചെലവഴിക്കും. സംസ്ഥാനത്ത് 800ലധികം സർക്കാർ സേവനം ഓൺലൈനായി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Author